Skip to main content

Posts

Showing posts from March, 2020

അടിസ്ഥാന ജനത രാഷ്ട്രീയപരമായ ബദൽ രൂപപ്പെടുത്തണം - അഖിൽജിത്ത് കല്ലറ

അഖിൽജിത്ത് കല്ലറ പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ മതപരവും സാംസ്കാരികപരവുമായി ബദലുകൾ രൂപപ്പെടുത്തിയതുപോലെ അടിസ്ഥാന ജനത രാഷ്ട്രീപരയമായും ബദൽ രൂപപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നു ബഹുജൻ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് അഖിൽജിത്ത് കല്ലറ അഭിപ്രായപ്പെട്ടു. ബഹുജൻ യൂത്ത് മൂവ്മെന്റ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 142-) മത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എന്നു ശ്രീകുമാര ഗുരുദേവൻ പാടിയ പാട്ടിനെ കാണുന്നില്ലൊരു അധികാരികളെയും എന്റെ വംശത്തിൽ എന്നു പുനർവായന നടത്തേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ ബഹുജൻ യൂത്ത് മൂവ്മെന്റ് ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡണ്ട് അരവിന്ദ് ചെടയൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി കോമഡി ഉത്സവം ഫെയിം സൗമ്യ മാവേലിക്കര പങ്കെടുത്തു. PRDS യുവജനസംഘം പ്രസിഡന്റ് രഞ്ജിത് പുത്തൻചിറ മുഖ്യപ്രഭാഷണം നടത്തി. ബഹുജൻ യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിഷ് ബാലുശ്ശേരി, കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ: അഞ്ജു മാത്യു, ജില്ല